Monday, February 9, 2026

ഗുരുതര പിഴവ്‌; രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ തിരിച്ചുവിളിച്ച്‌ ഹെൽത്ത്‌ കാനഡ

ഓട്ടവ: പരസ്‌പരം കൂടിക്കലർന്നതിനെ തുടർന്നുണ്ടായ അപകട ​സാധ്യതയെ തുടർന്ന്‌ രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ ഹെൽത്ത്‌ കാനഡ തിരിച്ചു വിളിച്ചു. MAR-Amlodipine 5 mg എന്ന ഗുളികയുടെ രണ്ട് ബാച്ചുകളാണ് ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചത്. Marcan Pharmaceuticals Inc. നിർമ്മിച്ച മരുന്നിന്റെ കുപ്പികളിൽ, അബദ്ധവശാൽ ലോ ബിപി (Low BP) ചികിത്സിക്കാൻ ഉപയോഗിക്കുന്ന Midodrine 2.5 mg ഗുളികകൾ കലർന്നിട്ടുണ്ടാ കാമെന്നാണ് റിപ്പോർട്ട്. ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമാണോ എന്ന്‌ രോഗികൾ പരിശോധിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. ശരിയായ മരുന്നായ MAR-Amlodipine യ്‌ക്ക്‌ എട്ട് വശങ്ങളാണുള്ളത്. വെളുത്ത നിറത്തിലുള്ള ഈ ഗുളികയിൽ ‘210’, ‘5’ എന്നീ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതേ സമയം മാറി വന്ന മരുന്ന്‌ വൃത്താകൃതിയിലുള്ളതാണ്‌. ഇതിൽ ‘M2’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അബദ്ധവശാൽ ഈ മരുന്ന് കഴിച്ചാൽ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയരും. അതോടൊപ്പം തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പ് കുറയുക, അവയവങ്ങൾക്ക് തകരാർ സംഭവിക്കുക തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

രക്തസമ്മർദ്ദത്തിന്‌ മരുന്ന്‌ കഴിക്കുന്നവർ മരുന്ന് കുപ്പി ഉടനടി പരിശോധിക്കണമെന്നും അതിൽ വൃത്താകൃതിയിലുള്ള ഗുളികകൾ ഉണ്ടെങ്കിൽ അവ ഉപയോഗിക്കരുതെന്നും അധികൃതർ പറഞ്ഞു മരുന്ന് മാറിയിട്ടുണ്ടെന്ന് കണ്ടാൽ ഉടനടി ഫാർമസിയിൽ തിരികെ നൽകി പകരം വാങ്ങുക. തെറ്റായ മരുന്ന് കഴിക്കുകയും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്താൽ ഉടൻ വൈദ്യസഹായം തേടുകയോ 911-ൽ വിളിക്കുകയോ ചെയ്യണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!