Monday, February 9, 2026

ന്യൂബ്രൺസ്വിക് പിസി നേതൃത്വം: എംഎൽഎ ഡോൺ മൊണഹാൻ മത്സരരംഗത്ത്

ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക് പ്രോഗ്രസീവ് കൺസർവേറ്റീവ് നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് എംഎൽഎ ഡോൺ മൊണഹാൻ പ്രഖ്യാപിച്ചു. അർക്കാഡിയ-ബട്ടർനട്ട് വാലി-മേപ്പിൾ ഹിൽസിലെ എംഎൽഎയായ ഡോൺ മൊണഹാൻ ശനിയാഴ്ച ഫ്രെഡറിക്ടണിൽ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചു. 2024 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് ശേഷം ഹിഗ്‌സ് പാർട്ടി ലീഡർ സ്ഥാനമൊഴിഞ്ഞു. തുടർന്ന് ഗ്ലെൻ സാവോയി ഇടക്കാല നേതാവായി തിരഞ്ഞെടുത്തിരുന്നു. ഒക്ടോബറിൽ നടക്കുന്ന പാർട്ടി കൺവെൻഷനിൽ പിസി അംഗങ്ങൾ അവരുടെ പുതിയ ലീഡറെ തിരഞ്ഞെടുക്കും.

ടോറി നേതൃത്വമത്സരത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എംഎൽഎയാണ് ഡോൺ മൊണഹാൻ. 2020 മുതൽ 2024 വരെ മോങ്ക്ടൺ ഈസ്റ്റ് എംഎൽഎയായിരുന്ന ഡാനിയേൽ അലെയ്ൻ ഒക്ടോബറിൽ തന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മുൻ പ്രീമിയർ ബ്ലെയ്ൻ ഹിഗ്‌സിന്‍റെ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായും ഡാനിയേൽ അലെയ്ൻ സേവനമനുഷ്ഠിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!