Monday, February 9, 2026

കൊടുംതണുപ്പിൽ നിന്ന് ആശ്വാസം: വാട്ടർലൂ റീജിയനിൽ താപനില ഉയരുന്നു

കിച്ചനർ: കഴിഞ്ഞ ഏതാനും ആഴ്ചകളായി വാട്ടർലൂ റീജിയനിൽ അനുഭവപ്പെട്ടിരുന്ന കഠിനമായ ശൈത്യത്തിന് അറുതിയാകുന്നു. തിങ്കളാഴ്ച മുതൽ പ്രദേശത്തെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പകൽ സമയത്തെ താപനില മൈനസ് 9 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും ചൊവ്വാഴ്ചയോടെ ഇത് പൂജ്യം ഡിഗ്രിയിലേക്ക് ഉയരുമെന്നും കാലാവസ്ഥാ സ്പെഷ്യലിസ്റ്റ് ഡെനീസ് ആൻഡ്രിയാച്ചി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ കിച്ചനർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില സാധാരണ നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അതിശൈത്യം പൂർണ്ണമായും മാറിയിട്ടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ചയും ‘യെല്ലോ കോൾഡ് വാർണിങ്’ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. കാറ്റിന്റെ സ്വാധീനം മൂലം തണുപ്പ് മൈനസ് 30 മുതൽ മൈനസ് 35 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാം. കൂടാതെ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താപനില മൈനസ് 20 ഡിഗ്രിയിൽ തുടരുകയാണ്. എന്നാൽ ഈ ആഴ്ചയുടെ പകുതിയോടെ അന്തരീക്ഷം കൂടുതൽ ചൂടാകുമെന്നും വരാനിരിക്കുന്ന വാരാന്ത്യത്തിൽ താപനില മൈനസ് സിംഗിൾ ഡിജിറ്റിൽ തുടരുമെന്നും എൻവയോൺമെന്റ് കാനഡ പ്രവചിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!