Monday, February 9, 2026

ടൊറന്റോ മലയാളി സമാജം പ്രസിഡന്റായി ജോസഫ് മാത്യു

ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ടൊറോന്റോ മലയാളി സമാജത്തിന്റെ (TMS) 2026-ലെ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായി. ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി ഏഴിന് സമാജത്തിന്റെ ഈസ്റ്റ് സെന്ററിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ റോയി ജോർജാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജോസഫ് മാത്യു പ്രസിഡന്റായും സൻജീവ് എബ്രാഹം ചാക്കോ സെക്രട്ടറിയുമായുള്ള ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.

സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്), ബെറ്റ്സി ജോസഫ് (ജോയിന്റ് സെക്രട്ടറി), അഗസ്റ്റിൻ തോമസ് (ട്രഷറർ), റ്റോണി പുളിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. കൂടാതെ എന്റർടൈൻമെന്റ്, സ്പോർട്സ്, ഐടി, പിആർഒ വിഭാഗങ്ങളിലേക്കും വിവിധ കമ്മിറ്റി അംഗങ്ങളായി സെബി ജോസഫ്, സുബിൻ സ്കറിയ, അജി മാത്യു, സേതു വിദ്യാസാഗർ, ഉമ്മച്ചൻ മാത്യു എന്നിവരുൾപ്പെടെയുള്ള വലിയൊരു നിരയെയും തിരഞ്ഞെടുത്തു.

2026-ലെ ട്രസ്റ്റി ബോർഡ് ചെയർമാനായി ജോൺ പി. ജോണിനെ തിരഞ്ഞെടുത്തു. റോയി ജോർജ്, മനു മാത്യു, ജോസി കാരക്കാട്ട്, ജോസുകുട്ടി ജോസഫ്, ഷിബു ജോൺ എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ. 1968-ൽ സ്ഥാപിതമായ ടൊറോന്റോ മലയാളി സമാജം, അതിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതിയ നേതൃത്വത്തിന് കീഴിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!