Tuesday, February 10, 2026

ടൊറൻ്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ; ജോസഫ് മാത്യു പ്രസിഡൻ്റ്

ടൊറന്‍റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലുതും 1968 ൽ സ്ഥാപിതവുമായ ടൊറോൻ്റോ മലയാളി സമാജം അതിൻ്റെ 2026-ലെ ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2026 ഫെബ്രുവരി ഏഴാം തീയതി സമാജത്തിൻ്റെ ഈസ്റ്റ് സെൻ്ററിൽ വച്ച് നടന്നു. ജോസഫ് മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . ട്രസ്‌റ്റി ബോർഡ് ചെയർമാൻ റോയി ജോർജ് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി . ജോസഫ് മാത്യു പ്രസിഡൻ്റായും സൻജീവ് എബ്രാഹം ചാക്കോ സെക്രട്ടയായുമുള്ള പുതിയ ഭരണ സമിതി ചുമതല ഏറ്റു .

മറ്റ് ഭാരവാഹികളുടെ വിവരം ചുവടെ :

സണ്ണി ജോസഫ് ( വൈസ് പ്രസിഡൻ്റ് ) , ബെറ്റ്സി ജോസഫ് ( ജോയിൻ്റ് സെക്രട്ടറി ) , അഗസ്റ്റിൻ തോമസ് ( ട്രഷറർ ) , റ്റോണി പുളിക്കൽ (ജോയിൻ്റ് ട്രഷറർ ) , സെബി ജോസഫ് ( എൻ്റർടൈൻ്റ്മെൻ്റ് കൺവീനർ ) സുബിൻ സ്കറിയ( ജോയ്ൻ്റ് എൻ്റർടൈൻ്റ്മെൻ്റ് കൺവീനർ) , അജി മാത്യു ( സ്‌പേട്‌സ് കൺവീനർ ) , സേതു വിദ്യാസാഗർ ( PRO ) , ഉമ്മച്ചൻ മാത്യു ( ഐ ടി അഡ്‌മിൻ ) , ഷീജ ജോസഫ് ( കമ്മറ്റി അംഗം ) , ടോമി കോക്കാട്ട് ( കമ്മറ്റി അംഗം ), സിജു തടത്തിൽ വർക്കി ( കമ്മറ്റി അംഗം ), രാജു ഡേവിഡ് പൈനാടത്തു ( കമ്മറ്റി അംഗം ), സന്തോഷ് ജേക്കബ്ബ് ( കമ്മറ്റി അംഗം ), ജിമ്മി വർഗ്ഗീസ് ( കമ്മറ്റി അംഗം ), ഡിറ്റോ ജോസ് ( കമ്മറ്റി അംഗം ), ഇസ്മയിൽ കുഴിച്ചാൽ ( കമ്മറ്റി അംഗം ), റോജി പുളിക്കൽ ( ഇൻ്റേണൽ ഓഡിറ്റേഴ്സ് ) , സൈജു തോമസ് ( ഇൻ്റേണൽ ഓഡിറ്റേഴ്സ് ), ജോർജ് എം ജോർജ് ( എക്സ് ഒഫീഷ്യോ ) സിജു മാത്യു ( എക്സ് ഒഫീഷ്യോ ).

2026 ലെ ട്രസ്‌റ്റി ബോർഡ് ചെയർ ആയി ജോൺ പി ജോൺ തിരഞ്ഞെടുക്കപ്പെട്ടു . റോയി ജോർജ് ,മനു മാത്യു ,ജോസി കാരക്കാട്ടു ,ജോസുകുട്ടി ജോസഫ് , ഷിബു ജോൺ എന്നിവരാണ് മറ്റ് ട്രസ്റ്റി ബേർഡ് അംഗങ്ങൾ . പുതിയ ഭാരവാഹികൾക്ക് മുൻ പ്രസിഡൻ്റ് ജോർജ് എം ജോർജ് എല്ലാ ഭാവുകങ്ങളും നേർന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!