Tuesday, February 10, 2026

ഇലക്ട്രിക് വാഹന വിപ്ലവത്തിനൊരുങ്ങി കാനഡ; 8,000 പുതിയ ചാർജിങ് സ്റ്റേഷനുകൾ വരുന്നു

ഓട്ടവ: ഇലക്ട്രിക് വാഹന ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കൂടുതൽ ആളുകളെ ഇവി വിപണിയിലേക്ക് ആകർഷിക്കുന്നതിനുമായി രാജ്യവ്യാപകമായി ചാർജിങ് ശൃംഖല വിപുലീകരിക്കാൻ ഒരുങ്ങി ഫെഡറൽ സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 8,000-ത്തിലധികം പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി 8.44 കോടി ഡോളർ വരും ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിക്കും.

കൂടാതെ, ട്രക്കുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ഗ്രീൻ ഫ്രൈറ്റ് പ്രോഗ്രാമിനായി 57 ലക്ഷം ഡോളറും, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള 30 പദ്ധതികൾക്കായി 72 ലക്ഷം ഡോളറും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2035-ഓടെ 75 ശതമാനമായി ഉയർത്താനാണ് ലിബറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 4,47,000 പൊതു ചാർജിങ് പോർട്ടുകളും 1.19 ലക്ഷം ഹോം ചാർജിങ് പോർട്ടുകളും വരും വർഷങ്ങളിൽ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ സീറോ എമിഷൻ വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം വഴി 33,000-ത്തിലധികം ചാർജറുകൾ സ്ഥാപിച്ചുകഴിഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും 2035-ലെ ലക്ഷ്യം കൈവരിക്കാൻ ഇനിയും വൻതോതിലുള്ള നിക്ഷേപം ആവശ്യമാണെന്ന് കനേഡിയൻ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ കൗൺസിൽ പ്രസിഡന്റ് ട്രാവിസ് അലൻ ചൂണ്ടിക്കാട്ടി. പുതിയ ദേശീയ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ സ്ട്രാറ്റജി വഴി സ്വകാര്യ നിക്ഷേപകരെയും ഈ മേഖലയിലേക്ക് ആകർഷിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!