Tuesday, February 10, 2026

പ്രമേഹബാധിതരായ കുട്ടികൾക്കായി ഏകീകൃത നയം വേണം: ഒന്റാരിയോയിലെ രക്ഷിതാക്കൾ

ടൊറ​ന്റോ : ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ മതിയായ സുരക്ഷയും പരിചരണവും ലഭിക്കുന്നില്ലെന്ന് ഒന്റാരിയോയിലെ മാതാപിതാക്കൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴുമ്പോൾ അടിയന്തരമായി നൽകേണ്ട ലഘുഭക്ഷണമോ ഇൻസുലിൻ നിയന്ത്രിക്കാനുള്ള സഹായമോ പലപ്പോഴും ലഭ്യമാകുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഓരോ സ്കൂൾ ബോർഡുകളും വ്യത്യസ്ത നയങ്ങൾ പിന്തുടരുന്നത് ആശയക്കുപ്പപ്പത്തിന് കാരണമാകുന്നുണ്ടെന്നും, അതിനാൽ പ്രവിശ്യയിലുടനീളം പ്രമേഹ പരിചരണത്തിന് ഏകീകൃത മാനദണ്ഡം നടപ്പിലാക്കണമെന്നും രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും കൊച്ചു കുട്ടികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഇൻസുലിൻ പമ്പുകൾ പ്രവർത്തിപ്പിക്കാനും കാർബോഹൈഡ്രേറ്റ് അളവ് കണക്കാക്കാനും മുതിർന്നവരുടെ സഹായം അത്യാവശ്യമാണ്. നഴ്സുമാരുടെ കുറവും സ്കൂൾ അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയും കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് മാതാപിതാക്കൾ പരാതിപ്പെടുന്നു. നിലവിലെ നയങ്ങൾ പരിഷ്കരിക്കുന്നതിനായി വിദഗ്ധരുമായും രക്ഷിതാക്കളുമായും ചർച്ചകൾ നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ കലാന്ദ്രയുടെ ഓഫീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!