Wednesday, February 11, 2026

മയക്കുമരുന്നിലുള്ളത്‌ മൃഗങ്ങൾക്കുള്ള മരുന്നുകൾ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദ്ധർ

ടൊറന്റോ: നഗരത്തിൽ അനധികൃതമായി വിൽക്കപ്പെടുന്ന മയക്കുമരുന്നുകളിൽ മൃഗങ്ങൾക്ക്‌ നൽകുന്ന വീര്യമേറെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങളെ മയക്കാൻ വെറ്റിനറി ഡോക്ടർമാർ ഉപയോഗിക്കുന്ന മെഡെറ്റോമിഡിൻ എന്ന മരുന്നാണ് ഫെന്റനൈൽ പോലുള്ള മയക്കുമരുന്നുകളിൽ വ്യാപകമായി കണ്ടുവരുന്നത്. ടൊറന്റോയിൽ പരിശോധിച്ച ഫെന്റനൈൽ സാമ്പിളുകളിൽ 80 ശതമാനത്തിലും മൃഗങ്ങൾക്ക്‌ ഉപയോഗിക്കുന്ന മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി മയക്കുമരുന്ന് അമിതമായാൽ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന നാലോക്സോൺ എന്ന മരുന്ന് മെഡെറ്റോമിഡിന്റെ കാര്യത്തിൽ ഫലപ്രദമല്ലെന്നും അതുകൊണ്ടു തന്നെ മരണസാധ്യത കൂടുന്നതായും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഉപയോഗിക്കുന്നവർ ദീർഘനേരം ബോധരഹിതരാകാനും, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അപകടകരമായ രീതിയിൽ താഴാനും സാധ്യതയുണ്ട്.

മയക്കുമരുന്നിന്റെ ലഹരിയും ദൈർഘ്യവും വർദ്ധിപ്പിക്കാനാണ് മാഫിയകൾ ഇത്തരം മാരക വിഷാംശങ്ങൾ ചേർക്കുന്നതെന്ന് ടൊറന്റോ ഡ്രഗ് ചെക്കിംഗ് സർവീസ് ഡയറക്ടർ ഹെയ്‌ലി തോംസൺ പറഞ്ഞു. അമേരിക്കയിലെ ഫിലാഡൽഫിയ പോലുള്ള നഗരങ്ങളിൽ ഈ മരുന്ന് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി ഡോ. എമിലി ഓസ്റ്റിൻ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!