Wednesday, February 11, 2026

മൂന്നുവർഷങ്ങൾക്കിടെ നേരിയ ആശ്വാസം; ഓട്ടവയിൽ ശരാശരി വാടക കുറഞ്ഞു

ഓട്ടവ: നഗരത്തിൽ താമസസൗകര്യങ്ങളുടെ വർധിച്ചുവരുന്ന ചിലവുകൾക്കിടയിൽ താമസക്കാർക്ക് ആശ്വാസമായി വാടക നിരക്കുകളിൽ കുറവ്. Rentals.ca, Urbanation എന്നിവർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നഗരത്തിലെ ശരാശരി വാടക $2,107 ആയി കുറഞ്ഞു. 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ കണക്കുകളെടുക്കുമ്പോൾ ആദ്യമായി ശരാശരി വാടക-വരുമാന അനുപാതം 30 ശതമാനത്തിന് താഴെയെത്തി. ഇത് സാധാരണക്കാരായ പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്‌. വിപണിയിലേക്ക് കൂടുതൽ റെന്റൽ യൂണിറ്റുകൾ എത്തിയതാണ് വില കുറയാൻ പ്രധാന കാരണമായി മാർക്കറ്റിംഗ്‌ വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നത്‌. അതേ സമയം വാടക കുറയുമ്പോഴും താമസവുമായി ബന്ധപ്പെട്ട്‌ ചില മേഖലകളിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്‌.

കുടുംബങ്ങൾക്ക് ആവശ്യമായ വലിയ വീടുകളുടെ വാടകയിൽ 3.1% വർധന രേഖപ്പെടുത്തിയതാണ്‌ വലിയ മാറ്റം. ശരാശരി $2,699 ആണ് ഇതിന്റെ വാടക. ഓട്ടവയിലെ റൂം വാടക കാനഡയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായി തുടരുന്നു (ശരാശരി $1,101). ആഡംബര കോ-ലിവിങ് പ്രോജക്റ്റുകളുടെ കടന്നുവരവാണ് ഇതിന് കാരണമായി പറയുന്നത്. വാടക കുറയുന്നുണ്ടെങ്കിലും ഫ്ലാറ്റുകളുടെ വലിപ്പത്തിലും കുറവ് വരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യൂണിറ്റുകളുടെ ശരാശരി വലിപ്പം 885 ചതുരശ്ര അടിയിൽ നിന്ന് 857 ആയി കുറഞ്ഞു. ഇതോടൊപ്പം തന്നെ ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിലും സമാനമായ രീതിയിൽ വാടക കുറയുന്ന പ്രവണത ദൃശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!