Thursday, February 12, 2026

എയർ ട്രാൻസാറ്റ് യു.എസ് വേനൽ സർവീസുകൾ നിർത്തലാക്കും;2026 വേനൽക്കാലത്ത് ഫ്ലോറിഡയിലേക്ക് മാത്രം ഫ്ളൈറ്റുകൾ

മൺട്രിയോൾ: 2026 വേനൽക്കാല സീസണിൽ അമേരിക്കയിലേക്കുള്ള ഭൂരിഭാഗം സർവീസുകളും എയർ ട്രാൻസാറ്റ് റദ്ദാക്കും. നിലവിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ, ഒർലാൻഡോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാത്രമാണ് തുടരുക. ഈ സർവീസുകളും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് വിമാനക്കമ്പനി വക്താവ് അറിയിച്ചു. എയർ ട്രാൻസാറ്റ് നിലവിൽ സർവീസ് നടത്തുന്ന 67 ലക്ഷ്യസ്ഥാനങ്ങളിൽ യു.എസിൽ നിന്നും ഈ രണ്ട് നഗരങ്ങൾ മാത്രമേയുള്ളൂ. ബാക്കിയുള്ള സർവീസുകൾ കൂടുതൽ ലാഭകരമായ മറ്റ് റൂട്ടുകളിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം. കാനഡയിൽ നിന്നും യുഎസിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 14 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളും താരിഫുകളെക്കുറിച്ചുള്ള പ്രസ്താവനകളും വിനോദസഞ്ചാര മേഖലയെ ബാധിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

യുഎസ് റൂട്ടുകൾ കുറയ്ക്കുമ്പോൾ തന്നെ, കരീബിയൻ രാജ്യങ്ങളിലേക്കും തെക്കേ അമേരിക്കയിലേക്കുമുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കാനാണ് എയർ ട്രാൻസാറ്റ് ലക്ഷ്യമിടുന്നത്. വെസ്റ്റ് ജെറ്റ് ഉൾപ്പെടെയുള്ള മറ്റ് കനേഡിയൻ വിമാനക്കമ്പനികളും അമേരിക്കയിലേക്കുള്ള തങ്ങളുടെ സർവീസുകളിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. 2026-2027 ശീതകാല സീസണിലെ ഫ്ലോറിഡ സർവീസുകളെക്കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!