Thursday, February 12, 2026

ടി20 ലോകകപ്പ്: നമീബിയയെ തകർത്തെറിഞ്ഞ് ഇന്ത്യ, 93 റൺസ് ജയം

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 116 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബൗളിങ് പ്രകടനമാണ് നമീബിയൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആദ്യ മത്സരത്തിൽ യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഈ ജയത്തോടെ ടൂർണമെന്റിൽ മികച്ച തുടക്കം നിലനിർത്താനായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ (24 പന്തിൽ 61), ഹർദിക് പാണ്ഡ്യ (28 പന്തിൽ 52) എന്നിവരുടെ വെടിക്കെട്ട് അർദ്ധസെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് പകരം ടീമിലിടം പിടിച്ച സഞ്ജു സാംസൺ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായി. നമീബിയൻ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പോരാട്ടം കാഴ്ചവെച്ചു.

ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിൽ നമീബിയ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ പത്താം ഓവറിൽ വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ നമീബിയയുടെ തകർച്ച തുടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ നമീബിയയെ പൂർണ്ണമായും സമ്മർദ്ദത്തിലാക്കി. ലൗറൻ സ്റ്റീൻകാംപ് (29), ജാൻ ഫ്രൈലിങ്ക് (22) എന്നിവർ മാത്രമാണ് നമീബിയൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!