Thursday, February 12, 2026

പഴയ ഖനികളിൽ നിന്ന് സ്വർണം സ്വന്തമാക്കാം; ഒൻ്റാരിയോയിൽ പുതിയ ഖനന നയത്തിൽ ആദ്യ പെർമിറ്റ്‌

ടൊറന്റോ: പഴയ ഖനികളിൽ നിന്നും വീണ്ടും പര്യവേഷണം ചെയ്യാൻ അനുമതി നൽകുന്ന ഒന്റാരിയോ സർക്കാരിന്റെ പുതിയ ഖനന നയമായ റിക്കവറി ഓഫ് മിനറൽസ് റെജിം പ്രകാരം ആദ്യ പെർമിറ്റ് അനുവദിച്ചു. ടൊറന്റോ ആസ്ഥാനമായുള്ള STLLR Gold Inc. എന്ന കമ്പനിക്കാണ് ടിമ്മിൻസിലെ ചരിത്രപ്രസിദ്ധമായ ഹോളിഞ്ചർ ഖനിയിൽ പര്യവേഷണം നടത്താനുള്ള അനുമതി ലഭിച്ചത്. 1915 മുതൽ 1960 വരെ സ്വർണം ഖനനം ചെയ്തിരുന്ന ഇവിടെ 60 ദശലക്ഷം ടണ്ണോളം അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ, ഈ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടും സ്വർണം കണ്ടെത്തുന്നത് വൻ ലാഭമുണ്ടാക്കുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ. സയനൈഡേഷൻ എന്ന പ്രക്രിയയിലൂടെ കുറഞ്ഞ അളവിലുള്ള അയിരുകളിൽ നിന്ന് പോലും സ്വർണം വേർതിരിച്ചെടുക്കാമെന്നാണ്‌ വിദഗ്‌ദ്ധർ പറയുന്നത്‌. 2027-ഓടെ ഉത്‌പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ കമ്പനി. ഖനന അനുമതികൾ ലഭിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനായി 2025-ൽ പാസാക്കിയ നിയമമാണിത്. ഖനനഅനുമതി ലഭിക്കാനുള്ള സമയം പകുതിയായി കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സാമ്പത്തികനേട്ടം ഉണ്ടാകുന്നു എന്നതിനൊപ്പം പതിറ്റാണ്ടുകൾ പഴക്കമുള്ള ഖനന അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കാനും സഹായിക്കുമെന്ന് മിനറൽസ് മിനിസ്റ്റർ സ്റ്റീഫൻ ലെച്ചെ പറഞ്ഞു. അതേ സമയം പഴയ ഖനികൾ വീണ്ടും കുഴിക്കുന്നത് മണ്ണിലെ വിഷാംശങ്ങൾ പുറത്തുവരാൻ കാരണമാകുമെന്ന ആശങ്കയിലാണ്‌ പരിസ്ഥിതി പ്രവർത്തകരും തദ്ദേശീയ വിഭാഗങ്ങളും. കഴിഞ്ഞ വർഷം, ഒന്റാരിയോ പ്രൊട്ടക്റ്റ് കാലാവധി രണ്ട് വർഷമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൈനിംഗ് ആക്ട് ഭേദഗതി ചെയ്തത്‌. തുടർന്നാണ്‌ പര്യവേഷണ പ്രവർത്തനങ്ങൾ സജീവമായത്‌. മറ്റു ധാതുക്കളുള്ള ഖനികളും വീണ്ടും കുഴിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ കമ്പനികൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!