Thursday, February 12, 2026

ഹാലിഫാക്സിൽ ലാൻഡിങ്ങിനിടെ പോർട്ടർ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ഹാലിഫാക്സ്: ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ പോർട്ടർ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുധനാഴ്ച രാത്രി പത്ത് മണിയോടെ സംഭവം. ടൊറന്റോയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ശീതകാല കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.

അപകടത്തെത്തുടർന്ന് വിമാനം നീക്കം ചെയ്യുന്നത് വരെ ബന്ധപ്പെട്ട റൺവേ അടച്ചിട്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി രണ്ട് റൺവേകളും താൽക്കാലികമായി അടച്ചിരുന്നെങ്കിലും വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായില്ല. നിലവിൽ രണ്ടാമത്തെ റൺവേ വിമാന സർവീസുകൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വിമാനം മാറ്റുന്നതിനുള്ള നടപടികൾ പോർട്ടർ എയർലൈൻസ് അധികൃതർ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!