Thursday, February 12, 2026

യു.എസ്‌ ഊർജ്ജം യു.എസ്‌ ജനതയ്ക്ക്‌; പരിസ്ഥിതി നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച്‌ ഡോണൾഡ്‌ ട്രംപ്‌

വാഷിംങ്‌ടൺ ഡി.സി: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി പരിസ്ഥിതി നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. പരിസ്ഥിതി സംരക്ഷണ ഏജൻസിയായ EPA അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്‌. ഊർജ്ജ പദ്ധതികൾക്കും വ്യവസായങ്ങൾക്കും തടസ്സമാകുന്ന അനാവശ്യമായ പരിസ്ഥിതി നിയമങ്ങൾ റദ്ദാക്കുകയാണെന്നും ഇത് വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ഖനനം കൂട്ടുന്നതിനായി കൂടുതൽ പെർമിറ്റുകൾ അനുവദിക്കുമെന്ന സുപ്രധാനപ്രഖ്യാപനവും അദ്ദേഹം നടത്തി. യു.എസ്‌ ഊർജ്ജം യു.എസ്‌ ജനതയ്ക്ക് എന്ന നയത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി നിയമങ്ങളുടെ ലഘൂകരണം വഴി വൈദ്യുതി നിരക്കും ഇന്ധനവിലയും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ലീ സെൽഡിൻ പറഞ്ഞു. പരിസ്ഥിതിയുടെ പേരിൽ അമേരിക്കൻ കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ ചൈനയുമായുള്ള സാമ്പത്തിക മത്സരത്തിൽ അമേരിക്ക മുന്നിലെത്തുമെന്ന്‌ ട്രംപ് അവകാശപ്പെട്ടു. ചൈനയെപ്പോലെയുള്ള രാജ്യങ്ങൾ പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ കുറഞ്ഞ ചെലവിൽ ഉത്‌പന്നങ്ങൾ നിർമ്മിക്കുമ്പോൾ, അമേരിക്കൻ കമ്പനികൾക്ക് കടുത്ത നിയമങ്ങൾ തടസ്സമാകുകയാണ്‌ എന്ന് ട്രംപ് പറഞ്ഞു. ഈ നിയമങ്ങൾ എടുത്തുകളയുന്നതോടെ അമേരിക്കൻ കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ ഉത്‌പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും. പരിസ്ഥിതി നിയമങ്ങൾ വെട്ടിക്കുറയ്ക്കുന്നത് വഴി അമേരിക്കൻ കമ്പനികളുടെ ചെലവ് കുറയുമെന്നും, ഇത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന താരിഫുകൾക്കൊപ്പം ചേർന്ന് അമേരിക്കൻ വ്യവസായങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഉത്‌പന്നങ്ങൾക്ക് മേൽ യു.എസ്‌ ഏർപ്പെടുത്തിയ താരിഫുകൾ നിലനിൽക്കു ന്നതിനാൽ, അമേരിക്കൻ നിർമ്മിത ഉത്‌പന്നങ്ങൾ വിപണിയിൽ കൂടുതൽ ലാഭകരമായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താരിഫും പരിസ്ഥിതി നിയമങ്ങളുടെ ലഘൂകരണം ഒന്നിച്ച്‌ സംഭവിക്കുമ്പോൾ യു.എസ്‌ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ഇരട്ട തന്ത്രം നടപ്പിലാകുമെന്നും ട്രംപ് വിശദീകരിച്ചു. താരിഫുകൾ വഴി സർക്കാരിന് വരുമാനം ലഭിക്കുമ്പോൾ തന്നെ, രാജ്യത്തിനകത്തെ ഉത്‌പാദന നിയമങ്ങൾ ലഘൂകരിക്കുന്നത് വഴി സാധനങ്ങളുടെ വില കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ നീക്കത്തെ വൻകിട ബിസിനസ് ഗ്രൂപ്പുകളും റിപ്പബ്ലിക്കൻ നേതാക്കളും സ്വാഗതം ചെയ്തപ്പോൾ, പരിസ്ഥിതി പ്രവർത്തകർ നടപടിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. പുതിയ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാന ത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക പിന്നോട്ട് പോകുമെന്നാണ്‌ ഇവർ വിലയിരുത്തുന്നത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!