Thursday, February 12, 2026

വരുമാനം കൂടി, ലാഭത്തിൽ ഇടിവ്; വിപണിയിൽ തിളങ്ങി ടിം ഹോർട്ടൺസ്, റിപ്പോർട്ട് പുറത്ത്

ടൊറന്റോ: ‌2025 സാമ്പത്തിക വർഷത്തെ നാലാം പാദ റിപ്പോർട്ട് പുറത്തുവിട്ട് ടിം ഹോർട്ടൺസ്, ബർഗർ കിങ്, പോപീസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മാതൃകമ്പനിയായ റെസ്റ്റോറന്റ് ബ്രാൻഡ്‌സ് ഇന്റർനാഷണൽ (RBI). മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനത്തിൽ വർധനവുണ്ടായെങ്കിലും ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ 1.3 കോടി ഡോളറാണ് കമ്പനിയുടെ ലാഭം. 2024-ലെ ഇതേ കാലയളവിൽ ഇത് 25 കോടി ഡോളറായിരുന്നു.

കമ്പനിയുടെ ആകെ വരുമാനം മുൻവർഷത്തെ 230 കോടി ഡോളറിൽ 247 കോടി ഡോളറായി ഉയർന്നു. സിസ്റ്റം വൈഡ് സെയിൽസ് ‌1213 കോടി ഡോളറായും വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 3.1% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ലാഭത്തിൽ കുറവുണ്ടായെങ്കിലും വരുമാനത്തിലെ ഈ വർധന കമ്പനിക്ക് ആശ്വാസകരമാണ്.

അഡ്ജസ്റ്റഡ് പ്രോഫിറ്റ് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ 81 സെന്റിൽ നിന്ന് ഓഹരിയൊന്നിന് 96 സെന്റായി വർധിച്ചതായി കമ്പനി വ്യക്തമാക്കി. വിപണിയിലെ മാറ്റങ്ങളും പ്രവർത്തന ചിലവുകളും ലാഭത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ പ്രധാന ബ്രാൻഡുകളുടെ വിൽപ്പനയിലെ വളർച്ച ഭാവിയിൽ ഗുണകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കനേഡിയൻ വിപണിയിൽ വലിയ സ്വാധീനമുള്ള ടിം ഹോർട്ടൺസിന്റെ പ്രകടനവും ഈ റിപ്പോർട്ടിൽ നിർണ്ണായകമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!