Thursday, February 12, 2026

മിലാൻ കോർട്ടിന ഒളിംപിക്‌സ്; കാനഡയുടെ മൈക്കൽ കിങ്സ്ബറിക്ക് മോഗ്ൾസിൽ വെള്ളിത്തിളക്കം

മിലാനോ കോർട്ടിന: 2026 വിന്റർ ഒളിംപിക്‌സിലെ പുരുഷന്മാരുടെ മോഗ്ൾസ് (Moguls) ഇനത്തിൽ കാനഡയുടെ ഫ്രീസ്റ്റൈൽ സ്കീയിങ് താരം മൈക്കൽ കിങ്സ്ബറി വെള്ളി മെഡൽ നേടി. കെബെക്കിലെ ഡ്യൂ-മൊണ്ടാന്യ സിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ താരം ഇതോടെ തന്റെ കരിയറിലെ നാലാമത്തെ ഒളിംപിക്സ് മെഡലാണ് സ്വന്തമാക്കിയത്. ആവേശകരമായ പോരാട്ടത്തിൽ ഓസ്‌ട്രേലിയയുടെ കൂപ്പർ വുഡ്‌സ് സ്വർണ്ണ മെഡലും ജപ്പാന്റെ ഇകുമ ഹൊറിഷിമ വെങ്കല മെഡലും നേടി.

മത്സരത്തിൽ കിങ്സ്ബറിയും കൂപ്പർ വുഡ്‌സും 83.71 എന്ന ഒരേ സ്കോറാണ് നേടിയതെങ്കിലും,ടേണുകൾക്ക് (Turns) ലഭിച്ച ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം കാനഡയുടെ മറ്റൊരു താരമായ കെബെക്ക് സിറ്റിയിൽ നിന്നുള്ള ജൂലിയൻ വിൽ 79.78 സ്കോറോടെ ആറാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി.2018-ലെ പ്യോങ്ചാങ് ഒളിംപിക്‌സിലെ സ്വർണ്ണ മെഡൽ ജേതാവായ കിങ്സ്ബറി, 2014-ലെ സോച്ചി ഒളിമ്പിക്സിലും 2022-ലെ ബെയ്ജിങ് ഒളിംപിക്‌സിലും വെള്ളി മെഡലുകൾ നേടിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!