Thursday, February 12, 2026

കാനഡയിലെ വെടിവയ്പ്: അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍; ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു

വിക്ടോറിയ: ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ വെടിയുതിര്‍ത്ത അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍ വനിത. 18 വയസ്സുകാരിയായ ജെസ്സി വാന്‍ റൂട്ട്സെലാര് എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ അമ്മയെയും 11 വയസ്സുകാരനായ അനിയനെയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്‌കൂളിലെത്തി വെടിയുതിര്‍ത്തത്. സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും വെടിയേറ്റു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

നാല് വര്‍ഷം മുന്‍പ് ഇതേ സ്‌കൂളില്‍ നിന്ന് പഠനം ഉപേക്ഷിച്ച വ്യക്തിയായിരുന്നു ജെസ്സി. പരുക്കേറ്റ 24ഓളം പേരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുന്‍പ് മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജെസ്സിയുടെ കൈവശമുണ്ടായിരുന്ന തോക്കിന്റെ ലൈസന്‍സ് 2024ല്‍ കാലാവധി കഴിഞ്ഞതായിരുന്നുവെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ വെടിവയ്പ്പുകളിലൊന്നായിരുന്നു ഈ സംഭവം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!