Friday, February 13, 2026

കനത്ത മഞ്ഞുവീഴ്ച: ഹാലിഫാക്സിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ഹാലിഫാക്സ് : സ്റ്റാൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത പോർട്ടർ എയർലൈൻസ് വിമാനം റൺവേയിൽ തെന്നിമാറി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സുരക്ഷിതമായി ലാൻഡ് ചെയ്ത ടൊറൻ്റോയിൽ നിന്നും എത്തിയ വിമാനം റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് ഇറങ്ങുമ്പോൾ, തെന്നിമാറുകയായിരുന്നു. 59 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പോർട്ടർ എയർലൈൻസ് അറിയിച്ചു.

അപകടത്തെത്തുടർന്ന് ഒരു റൺവേ താൽക്കാലികമായി അടച്ചിരുന്നെങ്കിലും വ്യാഴാഴ്ച വൈകുന്നേരം വിമാനം സുരക്ഷിതമായി നീക്കം ചെയ്ത ശേഷം റൺവേ വീണ്ടും തുറന്നതായും ഹാലിഫാക്സ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!