Friday, February 13, 2026

കരീബിയൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു: രണ്ട് നാവികർക്ക് പരുക്ക്

വാഷിങ്ടൺ : കരീബിയൻ കടലിൽ അമേരിക്കൻ നാവികസേനയുടെ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചു. മിസൈൽ വേധ കപ്പലായ യുഎസ്എസ് ട്രക്സ്റ്റണും (USS Truxtun), സപ്ലൈ കപ്പലായ യുഎസ്എൻഎസ് സപ്ലൈയും (USNS Supply) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി യുഎസ് സതേൺ കമാൻഡ് അറിയിച്ചു.

കടലിൽ ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും കൈമാറ്റം ചെയ്യുന്നതിനിടെയാണ് കപ്പലുകൾ കൂട്ടിയിടിച്ചത്. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നിർദ്ദേശപ്രകാരം കരീബിയൻ മേഖലയിൽ വിന്യസിച്ച പ്രത്യേക നാവികസേനയുടെ ഭാഗമാണ് ഈ കപ്പലുകൾ. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.

വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബർ മുതൽ അമേരിക്ക ഈ മേഖലയിൽ സൈനിക വിന്യാസം നടത്തിവരികയാണ്. ഇതിനായി വിന്യസിച്ച 12 കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് ട്രക്സ്റ്റൺ. യുദ്ധക്കപ്പലുകൾ ഇത്തരത്തിൽ കൂട്ടിയിടിക്കുന്നത് അപൂർവ്വമാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് അമേരിക്കൻ നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലുകൾക്കുണ്ടായ കേടുപാടുകൾ വിലയിരുത്തിയ ശേഷം മാത്രമേ ഇവ ദൗത്യം തുടരണോ അതോ അറ്റകുറ്റപ്പണികൾക്കായി മടങ്ങണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!