Saturday, February 14, 2026

വിന്‍റർ ഒളിംപിക്സ് 2026: വെങ്കലം നേടി കാനഡയുടെ ലോറൻ്റ് ഡുബ്രൂവിൽ

മിലാൻ : വിന്‍റർ ഒളിംപിക്സ് 2026-ൽ പുരുഷന്മാരുടെ 500 മീറ്ററിൽ കനേഡിയൻ സ്പീഡ്‌സ്‌കേറ്റർ ലോറൻ്റ് ഡുബ്രൂയിൽ (33) വെങ്കലം നേടി. കെബെക്ക് ലെവിസിൽ നിന്നുള്ള ഡുബ്രൂയിൽ 34.26 സെക്കൻഡിൽ ഫിനിഷിങ് ലൈൻ മറികടന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് താരം ജോർദാൻ സ്റ്റോൾസ് 33.77 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ നെതർലൻഡ്‌സിന്‍റെ ജെന്നിങ് ഡി ബൂ 33.88 സെക്കൻഡിൽ വെള്ളിയും കരസ്ഥമാക്കി.

മിലാനോ കോർട്ടിന 2026-ൽ കാനഡയുടെ എട്ടാമത്തെ മെഡലാണ് ഡുബ്രൂയിലിന്‍റെ വെങ്കലം. കാനഡ ഇതുവരെ മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. ഡുബ്രൂയിൽ 2022-ൽ ബീജിങിൽ നടന്ന ഗെയിംസിൽ 1,000 മീറ്ററിൽ വെള്ളി നേടിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!