Saturday, February 14, 2026

ട്രംപിന്റെ താരിഫ് ഭീഷണി: മെക്സിക്കോയുമായി ബന്ധം പുതുക്കാൻ കാനഡ

ഓട്ടവ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ വ്യാപാര നികുതികളും വടക്കേ അമേരിക്കൻ വ്യാപാര കരാറിൽ (CUSMA) നിന്നുള്ള പിന്മാറ്റ ഭീഷണിയും ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ തന്ത്രപരമായ നീക്കം ആരംഭിച്ച് കാനഡയും മെക്സിക്കോയും. ഇതിന്റെ ഭാഗമായി കാനഡയുടെ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലായുടെ നേതൃത്വത്തിലുള്ള ബിസിനസ്സ് പ്രതിനിധി സംഘം അടുത്ത ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ മെക്സിക്കോയിൽ സന്ദർശനം നടത്തും. 2026 ജൂലൈയിൽ നടക്കാനിരിക്കുന്ന CUSMA വ്യാപാര കരാറിന്റെ പുനഃപരിശോധനയ്ക്ക് മുന്നോടിയായി മെക്സിക്കോയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് വഴി അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് ലെബ്ലാ പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിൽ ട്രംപിന്റെ ‘സെക്ഷൻ 232’ നികുതികൾ മൂലം, കാനഡയുടെ ഉരുക്ക്, അലുമിനിയം, വാഹന നിർമ്മാണം തുടങ്ങിയ മേഖലകൾ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കനേഡിയൻ സംഘത്തി​ന്റെ സന്ദർശനം. നൂറുകണക്കിന് വ്യവസായ പ്രമുഖരും ബിസിനസ് അസോസിയേഷനുകളും ഉൾപ്പെടുന്ന സംഘം, അമേരിക്കയെ മാത്രം ആശ്രയിക്കാതെ വ്യാപാര ബന്ധങ്ങൾ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, കൃഷി, ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ നിർണ്ണായക മേഖലകളിൽ മെക്സിക്കോയുമായി പുതിയ സഹകരണങ്ങൾ സ്ഥാപിക്കാനാണ് കാനഡയുടെ നീക്കം. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കീഴിലുള്ള കനേഡിയൻ സർക്കാർ വടക്കേ അമേരിക്കയെ കൂടുതൽ സുരക്ഷിതവും കരുത്തുറ്റതുമായ സാമ്പത്തിക മേഖലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!