Saturday, February 14, 2026

ഇന്ത്യ-പാക്ക് ടി20: കൊളംബോയിൽ വിമാന ടിക്കറ്റിലും ഹോട്ടൽ നിരക്കിലും അഞ്ചിരട്ടി വർധന

കൊളംബോ : ടി20 ലോകകപ്പിലെ ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുന്നു. ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ഫെബ്രുവരി 15-ന് നടക്കുന്ന മത്സരത്തിന് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ഡിമാൻഡാണ്. ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞതോടെ കൊളംബോയിലേക്കുള്ള വിമാനക്കൂലിയും ഹോട്ടൽ വാടകയും കുത്തനെ ഉയർന്നിരിക്കുകയാണ്.

നിലവിൽ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ നാലിരട്ടിയോളം വർധിച്ചു. സാധാരണ 30,000 രൂപയ്ക്ക് ലഭിച്ചിരുന്ന മടക്കയാത്ര ടിക്കറ്റുകൾക്ക് ഇപ്പോൾ ഒരു ലക്ഷത്തിന് മുകളിലാണ് നിരക്ക്. സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടൽ മുറികൾക്കും അഞ്ചിരട്ടിയോളം വാടക വർധിച്ചിട്ടുണ്ട്. ക്രിക്കറ്റ് ആരാധകരുടെ വലിയൊരു പ്രവാഹം തന്നെ കൊളംബോയിലേക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തി മത്സരദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മത്സരത്തിന് തടസ്സമായേക്കാം. കടുത്ത മഴ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ഏറെ കാലത്തിന് ശേഷം നടക്കുന്ന ചിരവൈരികളുടെ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!