Saturday, February 14, 2026

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ കാണാതായി: തിരച്ചിൽ തുടരുന്നു

വാഷിങ്ടൺ : കാലിഫോർണിയ സർവ്വകലാശാല വിദ്യാർത്ഥിയായ കർണ്ണാടക സ്വദേശിയെ കാണാതായതായി പരാതി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയായിരുന്ന സാകേത് ശ്രീനിവാസയ്യ (22)യെയാണ് ഫെബ്രുവരി ഒമ്പത് മുതൽ കാണാതായത്. അന്‍സ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. ശ്രീനിവാസയ്യയുടെ റൂംമേറ്റ് ബനീത് സിങ്, തന്‍റെ സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്ത് വരുന്നത്. വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധപ്പെടുകയും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

പരിസര പ്രദേശങ്ങളില്‍ നിലവില്‍ തിരച്ചില്‍ നടക്കുന്നുണ്ട്. അന്വേഷണത്തിൽ സാകേതിന്‍റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളുൾപ്പെടെയുള്ളവ‌ർ തെരച്ചില്‍ സഹകരിക്കുന്നുണ്ട്. വിദ്യാർത്ഥിയെ കാണാതായതില്‍ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. അധികൃതര്‍ സാകേതിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ ബെർക്ക്‌ലി പൊലീസിനെ ബന്ധപ്പെടാനും അധികൃതര്‍ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!