Sunday, February 15, 2026

ചില്ലിവാക്കിൽ വീട്ടിൽ വെടിവെപ്പ് : ഒരാൾ കൊല്ലപ്പെട്ടു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ചില്ലിവാക്കിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ആർസിഎംപി അറിയിച്ചു. മെല്ലാർഡ് അവന്യൂവിലെ വീട്ടിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. വെടിയേറ്റ നിലയിൽ രണ്ടുപേരെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് മൗണ്ടീസും ബിസി എമർജൻസി ഹെൽത്ത് സർവീസ് സംഘവും സ്ഥലത്തെത്തി.

പരുക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെയാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!