Sunday, February 15, 2026

എഐയിൽ കൈകോർത്ത് കാനഡയും ജർമ്മനിയും; പുതിയ സാങ്കേതിക സഖ്യം രൂപീകരിച്ചു

ഓട്ടവ : ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് (എഐ) മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനായി സംയുക്ത കരാറിൽ ഒപ്പുവെച്ച് കാനഡയും ജർമ്മനിയും. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സോവറിൻ ടെക്നോളജി അലയൻസ്’ രൂപീകരണത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. എഐ ഗവേഷണം വിപുലീകരിക്കുന്നതിനും ഈ മേഖലയിലെ വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയുടെ കുറവ് പരിഹരിക്കുന്നതിനും കരാർ ലക്ഷ്യമിടുന്നു. സാമ്പത്തിക പുരോഗതിക്കും ദേശീയ സുരക്ഷയ്ക്കും നിർമിത ബുദ്ധി അത്യന്താപേക്ഷിതമാണെന്ന് കാനഡയുടെ എഐ മന്ത്രി ഇവാൻ സോളമൻ പറഞ്ഞു.

സാങ്കേതിക മാറ്റങ്ങൾ അതിവേഗം സംഭവിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തപരമായ എഐ വികസനം ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് ജർമ്മൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി കാർസ്റ്റൺ വൈൽഡ്‌ബെർഗർ വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കും ഒരേപോലെ സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്ന രീതിയിലാകും സഖ്യത്തിന്റെ പ്രവർത്തനം. ആഗോളതലത്തിൽ സാങ്കേതിക വിദ്യയുടെ വികാസത്തിന് കരുത്തേകുന്ന രീതിയിൽ ഗവേഷണവും ശേഷി വികസനവുമാണ് ഈ രാജ്യാന്തര സഹകരണത്തിലൂടെ കാനഡയും ജർമ്മനിയും ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!