Sunday, February 15, 2026

വിന്റര്‍ ഒളിംപിക്‌സ് 2026: കാനഡയ്ക്ക് ആദ്യ സ്വര്‍ണം; ഡ്യുവല്‍ മോഗ്ള്‍സില്‍ കിങ്സ്ബറിക്ക് സുവര്‍ണനേട്ടം

മിലാന്‍ : വിന്റര്‍ ഒളിംപിക്‌സില്‍ കാനഡയ്ക്ക് ആദ്യ സ്വര്‍ണം. ഫ്രീസ്‌റ്റൈല്‍ സ്‌കീയിങ് താരം മൈക്കല്‍ കിങ്‌സ്ബറിക്കാണ് സ്വര്‍ണം. ഒളിംപിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ‘മെന്‍സ് ഡ്യുവല്‍ മോഗുള്‍സ്’ (Men’s Dual Moguls) ഇനത്തിലാണ് മുപ്പത്തിമൂന്നുകാരനായ കിങ്ബറി സ്വര്‍ണം നേടിയത്. ഇതോടെ കിങ്‌സ്ബറിയുടെ ഒളിമ്പിക് മെഡല്‍ നേട്ടം അഞ്ചായി (രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി).

ഫൈനലില്‍ ജപ്പാന്റെ ഇകുമ ഹൊറിഷിമയെ 31-4 എന്ന കൂറ്റന്‍ സ്‌കോറിന് പരാജയപ്പെടുത്തിയാണ് കിങ്‌സ്ബറി കിരീടം ചൂടിയത്. സ്‌കീയിങില്‍ എതിരാളികള്‍ ഒരേസമയം മത്സരിക്കുന്ന ഇനമാണ് ഡ്യുവല്‍ മോഗുള്‍സ്. മെഡല്‍ നേട്ടത്തിന് ശേഷം തന്റെ ജാക്കറ്റിലെ മാപ്പിള്‍ ലീഫ് (Maple Leaf) ലോഗോയില്‍ സ്പര്‍ശിച്ച് വൈകാരികമായാണ് താരം വിജയം ആഘോഷിച്ചത്. ഈ ഇനത്തില്‍ ഓസ്ട്രേലിയയുടെ മാറ്റ് ഗ്രഹാം വെങ്കല മെഡല്‍ നേടി.

നേരത്തെ നടന്ന ട്രഡീഷണല്‍ മോഗുള്‍സ് ഇനത്തില്‍ കിങ്സ്ബറിക്ക് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഓസ്ട്രേലിയയുടെ കൂപ്പര്‍ വുഡ്സുമായി ടൈ ആയതിനെത്തുടര്‍ന്ന് ടൈബ്രേക്കറിലൂടെയാണ് സ്വര്‍ണം നഷ്ടമായത്. 2018 പ്യോങ്ചാങ് ഒളിംപിക്‌സിലും കിങ്്സ്ബറി സ്വര്‍ണം നേടിയിരുന്നു. കാനഡയുടെ ഉദ്ഘാടന ചടങ്ങിലെ പതാകവാഹകന്‍ കൂടിയായിരുന്നു ഇദ്ദേഹം.

ലോകകപ്പ് കരിയറില്‍ നൂറ് വിജയങ്ങള്‍ തികച്ച കിങ്‌സ്ബറി ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീസ്‌റ്റൈല്‍ സ്‌കീയിങ് താരമായാണ് അറിയപ്പെടുന്നത്. മിലാന്‍ കോര്‍ട്ടീന തന്റെ അവസാന ഒളിമ്പിക്‌സ് ആയിരിക്കുമെന്ന് കെബെക്ക് സ്വദേശിയായ ഈ താരം നേരത്തെ സൂചിപ്പിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!