ടൊറന്റോ: ധർമ്മ (ദുർഹം ഹിന്ദു മലയാളി അസോസിയേഷൻ) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഓഷവയിൽ നടന്ന പൊതുയോഗത്തിലാണ് ഡയറക്ടർ ബോർഡ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എക്സിക്യൂട്ടീവ് കമ്മിറ്റി 2026–2027
പ്രസിഡന്റ് – മായ ചെമ്മാച്ചേരി
സെക്രട്ടറി – മനീഷ് ശ്രീകുമാർ
ട്രഷറർ – ദീപക് നായർ
സോഷ്യൽ മീഡിയ കോഓർഡിനേറ്റർ – പ്രതിഭ ആനന്ദ്
ഭജന ലീഡ് – സുബ്രമണിയൻ ജി
ലജിസ്റ്റിക്സ് & റിസോഴ്സസ് കോഓർഡിനേറ്റർ – അരുണ്‍ കുമാർ
ആർട്സ് കമ്മിറ്റി – ലക്ഷ്മി അച്യുതൻ, അമൃത സന്ധീപ്, മഹാലക്ഷ്മി കൃഷ്ണമൂർത്തി
പ്രോഗ്രാം കോഓർഡിനേറ്റേഴ്സ് – സുമേഷ് സോമൻ, രേഷ്മി പാറക്കൽ
അഡ്വൈസറി ബോർഡ് – രേഷ്മി പാറക്കൽ, ലക്ഷ്മി അച്യുതൻ, ഷോജിൽ ലക്ഷ്മൺ
ട്രസ്റ്റി – ജെനിക് കുമാർ

പുതിയ കമ്മിറ്റിക്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സുധി, ഷിജു, പ്രദീഷ്, ഹരീഷ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. സമർപ്പണബോധത്തോടെയും ഐക്യത്തോടെയും പ്രവർത്തിച്ച് സംഘടനയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പുതിയ ടീമിന് സാധിക്കട്ടെ എന്ന് അവർ ആശംസിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ദുർഹം മേഖലയിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ‘ധർമ്മ’ ഇപ്പോൾ നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
