Monday, February 16, 2026

സതേൺ ഒന്റാരിയോയിൽ ശൈത്യകാല കൊടുങ്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

ടൊറൻ്റോ : സതേൺ ഒന്റാരിയോയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മോശമാവാൻ സാധ്യതയുള്ളതിനാൽ എൻവയൺമെന്റ് കാനഡ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സെൻട്രൽ, ഈസ്റ്റേൺ ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരവും രാത്രിയിലും നേരിയ തോതിൽ ഫ്രീസിങ് ഡ്രിസിലിന് സാധ്യതയുള്ളതിനാൽ ഓട്ടവ ഉൾപ്പെടെയുള്ള മേഖലകളിൽ എൻവയൺമെന്റ് കാനഡ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ബുധനാഴ്ചയോടെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് എത്തുമെന്നും പ്രവചനമുണ്ട്. ലേക്ക് സിംകോ, ഗ്രേറ്റർ ടൊറന്റോ ഏരിയ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും ഫ്രീസിങ് റെയ്‌നിനും സാധ്യതയുള്ളതിനാൽ ‘വിന്റർ സ്റ്റോം വാച്ചും’ പ്രത്യേക കാലാവസ്ഥാ അറിയിപ്പുകളും നൽകിയിട്ടുണ്ട്.

വിന്റർ സ്റ്റോം വാച്ച് പരിധിയിലുള്ള സ്ഥലങ്ങളിൽ, ഏകദേശം 10 മുതൽ 15 സെന്റീമീറ്റർ മഞ്ഞുവീഴ്ചയും 2 മുതൽ 5 മില്ലിമീറ്റർ വരെ ഫ്രീസിങ് റെയിനും ലഭിക്കാൻ സാധ്യതയുണ്ട്. ഫ്രീസിങ് റെയിനിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾക്കും വൈദ്യുതി ബന്ധം തകരാറിലാകാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി നിർദേശിക്കുന്നു . കൂടാതെ ഹ്യൂറോൺ, ഓക്സ്ഫോർഡ്, നോർഫോക്ക് കൗണ്ടികൾക്കും നയാഗ്ര മേഖലയ്ക്കും കനത്ത മഴയ്ക്കുള്ള പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!