റെജൈന : സസ്കാച്വാനിലെ സമീപകാല സൗമ്യമായ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ തുടങ്ങിയവർക്കൊരു മോശം വാർത്ത. ഈ വാരാന്ത്യത്തിൽ പ്രവിശ്യയിൽ ശൈത്യകാലം തിരിച്ചുവരാൻ പോകുന്നു. പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറൻ മേഖല ഒഴികെ, സസ്കാച്വാന്റെ തെക്കൻ പകുതിയുടെ ഭൂരിഭാഗത്തിനും ജാഗ്രതാ നിർദ്ദേശം ബാധകമാണ്. ശക്തമായ ന്യൂനമർദ്ദത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പ്രവിശ്യയിൽ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞു പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) റിപ്പോർട്ട് ചെയ്തു. യോർക്ക്ടണിന് സമീപമുള്ള മെഡോ ലേക്ക് മേഖലയിൽ 30 മുതൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ട്രാൻസ്-കാനഡ ഹൈവേയിലും പരിസരത്തും കാനഡ-യുഎസ് അതിർത്തിയിലും മഞ്ഞുമഴയ്ക്ക് സാധ്യതയുണ്ട്. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റും കാരണം വിസിബിലിറ്റി കുറയുമെന്നും മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രവിശ്യയിലുടനീളം യാത്ര ദുഷ്കരമാകുമെന്നും ECCC കൂട്ടിച്ചേർത്തു. ന്യൂനമർദ്ദത്തിന്റെ വരവോടെ, സാധാരണ ശൈത്യകാല താപനിലയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. റെജൈനയിൽ ദൈനംദിന താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസും വാരാന്ത്യത്തിൽ അതിലും താഴേയ്ക്കും തണുപ്പ് പ്രതീക്ഷിക്കണം.
