ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ കാനഡയിൽ സ്ഥിരതാമസത്തിനായി കൂടുതൽ അപേക്ഷകർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഇൻവിറ്റേഷൻ നൽകി. അപ്രതീക്ഷിത സ്റ്റാറ്റിയൂട്ടറി ഹോളിഡേ നറുക്കെടുപ്പിലൂടെ 6,000 കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി) ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2024-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോർ രേഖപ്പെടുത്തി എന്ന പ്രത്യേകതയും ഈ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനുണ്ട്. 508 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (സിആർഎസ്) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഇന്ന് നടന്നത് 2026-ലെ എട്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പും ഈ വർഷത്തെ മൂന്നാമത്തെ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമാണ്. 2026-ൽ ഇതുവരെ, IRCC മൊത്തം 30,457 ITA-കൾ നൽകിയിട്ടുണ്ട്.
