തണ്ടർബേ : തണ്ടർബേ മലയാളി അസ്സോസിയേഷൻ 2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രവി ശങ്കറാണ് പതിനൊന്നംഗ കമ്മിറ്റിയുടെ പ്രസിഡന്റ്. ബിജിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അരുൺ വൈസ് പ്രസിഡന്റും ദൃശ്യ ജോയിന്റ് സെക്രട്ടറിയുമാണ്. ബെൽജിനാണ് ട്രഷറർ.

മേഘ വുമൺ കൗൺസിലറായും എൽദോ സ്പോർട്സ് കൗൺസിലറായും ചാൾസ് യൂത്ത് കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റി ഇവന്റ് ആൻഡ് പ്രോഗ്രാം കോർഡിനേറ്ററാണ്. ഉദൈൽ ആണ് ആർട്സ് ആൻഡ് കൾച്ചർ കൗൺസിലർ. കമ്മ്യൂണിറ്റി റിലേഷൻസ് ആൻഡ് മെമ്പർഷിപ്പ് കൗൺസിലറായി സുബിനെ തിരഞ്ഞെടുത്തു.
