Wednesday, February 18, 2026

കെബെക്ക് മിറബെൽ ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു, 7 പേർക്ക് പരുക്കേറ്റു

മൺട്രിയോൾ: കെബെക്കിലെ മിറബെലിൽ ഹൈവേ 50 -ൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായതെന്ന് Sûreté du Quebec (SQ) അറിയിച്ചു. പടിഞ്ഞാറൻ ദിശയിലേക്ക് ഏഴ് പേരുമായി പോയ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് വക്താവ് ലോറി അവോയ്ൻ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട എട്ടുപേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ സംഘം അറിയിച്ചു. രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവർക്ക് നിസ്സാര പരുക്കുകൾ മാത്രമേയുള്ളൂ. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!