Wednesday, February 18, 2026

കാട്ടുതീ ഭീതി: പുതിയ വാട്ടർ ബോംബറുകൾ സ്വന്തമാക്കി ആൽബർട്ട

എഡ്മിന്‍റൻ : രൂക്ഷമായ കാട്ടുതീ സീസണുകളെ നേരിടാൻ പുതിയ വാട്ടർ ബോംബറുകൾ വാങ്ങാൻ കരാർ ഒപ്പിട്ടു ആൽബർട്ട സർക്കാർ. അഞ്ച് പുതിയ കാനഡെയർ 515 ആംഫിബിയസ് അഗ്നിശമന വിമാനങ്ങൾ വാങ്ങുന്നതിനായി കാനഡയിലെ ഡി ഹാവിലാൻഡ് എയർക്രാഫ്റ്റുമായി ഏകദേശം 40 കോടി ഡോളറിന്റെ കരാറാണ് പ്രവിശ്യാ ഒപ്പിട്ടിരിക്കുന്നത്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന “സൂപ്പർ സ്കൂപ്പർ” വാട്ടർ ബോംബർ കുടുംബത്തിലെ പുത്തൻ തലമുറ വിമാനങ്ങളാണ് ഇവ.

കാട്ടുതീയെ ചെറുക്കുന്നതിനൊപ്പം ഏകദേശം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനും കരാർ സഹായിക്കുമെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറയുന്നു. കരാർ പ്രകാരം ആദ്യത്തെ വിമാനം 2031 വസന്തകാലത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന വിമാനങ്ങൾ തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ വിതരണം ചെയ്യും. ആൽബർട്ടയിൽ നിർമ്മിച്ച ഈ വാട്ടർ ബോംബറുകൾ കാട്ടുതീ പ്രതിരോധം ശക്തിപ്പെടുത്തുകയും, കമ്മ്യൂണിറ്റികളെ സംരക്ഷിക്കുകയും, നൂറുകണക്കിന് വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ ഇവിടെ തന്നെ സൃഷ്ടിക്കുകയും ചെയ്യും, പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!