Wednesday, February 18, 2026

ജെയ്ൻ ആൻഡ് ഫിഞ്ച് അപ്പാർട്ട്മെൻ്റിൽ തീപിടിത്തം: ഒരാൾ മരിച്ചു

ടൊറൻ്റോ : ജെയ്ൻ ആൻഡ് ഫിഞ്ചിന് സമീപമുള്ള ബഹുനില അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നീഡിൽ ഫയർവേയിലുള്ള കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ ഒരു യൂനിറ്റിലാണ് തീപിടിത്തമുണ്ടായത്.

തീപിടുത്തമുണ്ടായ യൂണിറ്റ് പൂർണ്ണമായും കത്തിനശിച്ചതായി ടൊറൻ്റോ ഫയർ അറിയിച്ചു. അഗ്നിശമന അംഗങ്ങൾ യൂണിറ്റിലുണ്ടായിരുന്ന വ്യക്തിയെ രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച ആളുടെ കൂടുതലാ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!