ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമൂടിയ റോഡുകളും കാരണം ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ ഏരിയയിലും (GTHA) എന്നിവിടങ്ങളിൽ സ്കൂൾ ബസ് സർവീസ് റദ്ദാക്കി. നഗരത്തിലും പരിസര പ്രദേശങ്ങളിലും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ടൊറൻ്റോയിലും ജിടിഎയിലും സ്കൂളുകൾ തുറന്നിട്ടുണ്ട്. എന്നാൽ, ഹാമിൽട്ടൺ വെന്‍റവർത്ത് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HWDSB) ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (TDSB)
കാലാവസ്ഥാ സംബന്ധമായ കാലതാമസങ്ങളും മോശമായ റോഡുകളും ചൂണ്ടിക്കാട്ടി ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് ബസ് സർവീസ് റദ്ദാക്കി. എന്നാൽ, സ്കൂളുകൾ തുറന്നിരിക്കും, ക്ലാസുകൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരുമെന്നും ബോർഡ് ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ടൊറൻ്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (TCDSB)
മഞ്ഞുമഴയും മഞ്ഞുമൂടിയ റോഡുകളുടെ അവസ്ഥയും കാരണം, എല്ലാ സ്കൂൾ ബസുകളും റദ്ദാക്കി. സ്കൂളുകൾ തുറന്നിരിക്കും, ബോർഡ് അറിയിച്ചു.

യോർക്ക് റീജിയൻ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (YRDSB)
മോശം കാലാവസ്ഥ കാരണം, ബുധനാഴ്ച യോർക്ക് മേഖല ബസുകളും ടാക്സികളും ഉൾപ്പെടെ എല്ലാ ഗതാഗത സേവനങ്ങളും പൂർണ്ണമായും റദ്ദാക്കി. സ്കൂളുകൾ തുറന്നിരിക്കും,” ബോർഡ് പ്രഖ്യാപിച്ചു.
പീൽ മേഖല (PDSB & DPCDSB)
പീൽ മേഖലയിലെ (STOPR) സോണുകൾ 1, 2, 3 എന്നിവയിലുടനീളമുള്ള എല്ലാ ബസ് സർവീസുകളും റദ്ദാക്കി, ഇത് പൊതു, കത്തോലിക്കാ ബോർഡ് വിദ്യാർത്ഥികളെയും ബാധിച്ചു. “സോൺ #1, സോൺ #2, സോൺ #3 എന്നിവിടങ്ങളിലെ എല്ലാ സ്കൂൾ ബസ് സർവീസുകളും റദ്ദാക്കി,” STOPR പറഞ്ഞു. എന്നാൽ, പീൽ മേഖലയിലെ സ്കൂളുകൾ തുറന്നിരിക്കും.
ദുർഹം മേഖല
മോശം വന്ന കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും കാരണം ബ്രോക്ക്, ഉക്സ്ബ്രിഡ്ജ്, സ്കുഗോഗ്, പിക്കറിങ്-എയ്ജാക്സ്-വിറ്റ്ബി-ഓഷവ എന്നീ നാല് സോണുകളിലെയും സ്കൂൾ ബസ് സർവീസ് റദ്ദാക്കി. എന്നാൽ, ദുർഹം മേഖലയിലെ എല്ലാ സ്കൂളുകളും തുറന്നിരിക്കുന്നു.

ഹാൽട്ടൺ മേഖല (HDSB & HCDSB)
“ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HDSB), ഹാൽട്ടൺ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HCDSB) എന്നിവയുടെ എല്ലാ സ്കൂളുകളും തുറന്നിരിക്കുന്നു, എന്നാൽ സോണുകൾ 1, 2 & 3 എന്നിവയിൽ സ്കൂൾ ബസ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു.
ഹാമിൽട്ടൺ (HWCDSB, HWDSB)
ഹാമിൽട്ടൺ വെന്‍റവർത്ത് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HWDSB) ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം HWCDSB സ്കൂൾ ബസുകൾ റദ്ദാക്കിയെങ്കിലും സ്കൂളുകൾ തുറന്നിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു.
