Wednesday, February 18, 2026

ഫ്രീസിങ് റെയ്ൻ: വാട്ടർലൂവിലും ഗ്വൽഫിലും സ്കൂൾ ബസ് റദ്ദാക്കി

കിച്ചനർ : വാട്ടർലൂ മേഖലയിലും ഗ്വൽഫിലും ഫ്രീസിങ് റെയ്ൻ ശക്തമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ബുധനാഴ്ചത്തെ സ്കൂൾ ഗതാഗത സംവിധാനങ്ങൾ റദ്ദാക്കി. എൻവയൺമെന്റ് കാനഡ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് സ്കൂൾ ബസ്സുകൾ, ടാക്സികൾ, സ്പെഷ്യൽ എഡ്യൂക്കേഷൻ റൂട്ടുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചത്. പബ്ലിക്, കാത്തലിക് സ്കൂൾ ബോർഡുകൾക്ക് കീഴിലുള്ള എല്ലാ സ്കൂൾ വാഹനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

അതേസമയം, മേഖലയിലെ സ്കൂളുകൾ പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്കൂളിലെത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. സെന്റ് ലൂയിസ് ക്ലാസുകളും കമ്മ്യൂണിറ്റി പ്രോഗ്രാമുകളും തടസ്സമില്ലാതെ നടക്കുമെന്നും കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സ്കൂൾ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!