Wednesday, February 18, 2026

തെക്കൻ കാലിഫോർണിയയിൽ കൊടുങ്കാറ്റും ശക്തമായ മഴയും

കാലിഫോർണിയ : തെക്കൻ കാലിഫോർണിയയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പല റോഡുകളും വെള്ളത്തിനടിയിലായി. കാറ്റിൽ പല മേഖലയിലും വലിയ നാശനഷ്ട ങ്ങൾ ഉണ്ടായി. അതേസമയം കാലിഫോർണിയയുടെ വടക്കൻ മേഖലയിൽ ശൈത്യകാല കൊടുങ്കാറ്റിനെ നേരിടാനുളള തയാറെടുപ്പ് ആരംഭിച്ചു.

തെക്കൻ കാലിഫോർണിയയിൽ കനത്ത ഇടിമിന്നലോടെയാണ് 3 ഇഞ്ച് വരെ മഴ പെയ്തത്. മണിക്കൂറിൽ 70 മൈൽ വേഗത്തിൽ വീശി അടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. അതിശക്തമായ ഇടിമിന്നലും പല മേഖലകളിലും ഉണ്ടായി. മാലിബുവിന് മുകളിലുള്ള കുന്നുകളിൽ 81 മൈൽ വേഗത്തിൽ കാറ്റടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് മരങ്ങൾ വ്യാപകമായി കടപുഴകി വീടുകൾക്ക് മേൽ വീണു.

ക്രെസ്റ്റ്‌ലൈനിൽ ഒരു കാറിന് മുകളിൽ കൂറ്റൻ മരം വീണു. ഈ മേഖലയിലുനീളം അതീവ ജാഗ്രതയിൽ ആണെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. സാന്താ ബാർബറ, ലൊസാഞ്ചലസ് പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആഴ്ച തെക്കൻ കാലിഫോർണിയ പ്രദേശത്തു വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സിയറ നെവാഡയിൽ, കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് റോഡുകൾ അടച്ചു. ഈയാഴ്ച മുഴുവൻ കനത്ത മഞ്ഞുവീഴ്ച തുടരും. വെള്ളിയാഴ്ച വരെ 4 മുതൽ 8 അടി വരെ മഞ്ഞുവീഴ്ച ഉണ്ടാവും. മോൻ്റാന മുതൽ മിഷിഗൻ വരെയുള്ള കനേഡിയൻ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാല കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ്. വടക്കുകിഴക്കൻ മോൻ്റാനയിൽ ഇതിനകം തന്നെ മണിക്കൂറിൽ 55 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!