Thursday, February 19, 2026

ഒൻ്റാരിയോ-ഒഐഎൻപി ഡ്രോ: 1,404 പിആർ ഇൻവിറ്റേഷൻ

ടൊറൻ്റോ : ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) സ്ഥിര താമസത്തിനുള്ള പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കുന്നതിനായി 1,404 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി 18-ന് നടന്ന നറുക്കെടുപ്പിൽ ഫോറിൻ വർക്കർ, ഇന്‍റർനാഷണൽ സ്റ്റുഡന്‍റസ് സ്ട്രീമുകൾ വഴിയാണ് അപേക്ഷകർക്കാണ് മുൻഗണന ലഭിച്ചത്.

ഇന്‍റർനാഷണൽ സ്റ്റുഡന്‍റസ് സ്ട്രീമിൽ 453 അപേക്ഷകർക്കും ഫോറിൻ വർക്കർ സ്ട്രീമിൽ 951 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു. നിലവിൽ കാനഡയിൽ സാധുവായ വർക്ക് പെർമിറ്റിലോ സ്റ്റഡി പെർമിറ്റിലോ താമസിക്കുന്നവർക്കും ഒൻ്റാരിയോയിലെ അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോബ് ഓഫർ ഉള്ളവർക്കുമാണ് അവസരം. ഉദ്യോഗാർത്ഥികൾ 17 ദിവസങ്ങൾക്കുള്ളിൽ ഒൻ്റാരിയോ ഇമിഗ്രേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടാതെ അപേക്ഷകരുടെ തൊഴിലുടമ 14 ദിവസത്തിനുള്ളിൽ അവരുടെ ഭാഗത്തുനിന്നുള്ള രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!