എഡ്മിന്റൻ: കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്സ് (CHCC) ആൽബർട്ട ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. കാനഡയിലെയും ഇന്ത്യയിലെയും ബിസിനസ് സംരംഭങ്ങൾക്കിടയിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായാണ് സംഘടന പ്രവർത്തിക്കുന്നത്. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എട്ട് ഡയറക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഭരണസമിതി അംഗങ്ങൾ:
രാകേഷ് പട്ടേൽ (പ്രസിഡൻ്റ്), മനീഷ് മിശ്ര, മുകുൾ ഒബ്റോയി (വൈസ് പ്രസിഡൻ്റുമാർ), യോഗേഷ് പാട്ടിൽ (ട്രഷറർ), രാജീവ് ശർമ്മ (വിപി കമ്മ്യൂണിക്കേഷൻ), ഗൗരവ് ശ്രീവാസ്തവ (മെമ്പർഷിപ്പ് സെക്രട്ടറി). ഹിമാൻഷു ഹാത്തി, ഭരത് ആര്യ, ദീപു പിള്ള, നേഹൽ ഷേത്ത്, ഗൗരവ് ജെയിൻ, നിഷാന്ത് പ്രജാപതി, നീരജ് മിശ്ര, വിജയ് നന്ദോരിയ (ഡയറക്ടർമാർ).
