Thursday, February 19, 2026

എക്സ്പ്രസ് എൻട്രി ഡ്രോ: 391 ഡോക്ടർമാർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 169

ഓട്ടവ : കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാരെ സ്വാഗതം ചെയ്ത് പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. ഫിസിഷ്യൻസ് വിത്ത് കനേഡിയൻ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി നടന്ന നറുക്കെടുപ്പിൽ 391 അപേക്ഷകർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലേജ് ഡയബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ഫിസിഷ്യൻ കാറ്റഗറിക്ക് ഇതോടെ തുടക്കമായി.

കുടിയേറ്റ ചരിത്രത്തിന് തന്നെ വലിയൊരു മാറ്റത്തിന് തുടക്കമിട്ട്, വെറും 169 സമഗ്ര റാങ്കിങ് സിസ്റ്റം (CRS) സ്കോർ ഉള്ളവർക്ക് ഇത്തവണ ഇൻവിറ്റേഷൻ ലഭിച്ചു. 2021-ലെ കോവിഡ് മഹാമാരിക്കാലത്ത് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ രേഖപ്പെടുത്തിയ 75 പോയിൻ്റിന് ശേഷം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കട്ട്-ഓഫ് സ്കോറാണിത്.

ഇൻവിറ്റേഷൻ ലഭിച്ച അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ഒരു വർഷമെങ്കിലും കാനഡയിൽ ഫുൾടൈം ഡോക്ടറായി ജോലി ചെയ്തിരിക്കണം. കൂടാതെ എക്സ്പ്രസ് എൻട്രിയുടെ അടിസ്ഥാന യോഗ്യതകളും പാലിച്ചിരിക്കണം. 2026-ൽ ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി 9 നറുക്കെടുപ്പുകളിലായി 30,848 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!