വൻകൂവർ : തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ ഫെർണിക്ക് സമീപം ഉണ്ടായ ഹിമപാതത്തിൽ ഒരു സ്നോമൊബൈലർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഫെർണിയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയുള്ള മാത്തേസൺ ക്രീക്ക് സ്നോമൊബൈൽ പ്രദേശത്താണ് ഹിമപാതം ഉണ്ടായതെന്ന് അവലാഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് രണ്ടു സ്നോമൊബൈലറുകൾ സവാരി ചെയ്യുന്നതിനിടെയാണ് ഹിമപാതം ഉണ്ടായത്. ഹിമപാതത്തിൽ ഒരു സ്നോമൊബൈലർ പൂർണ്ണമായി മഞ്ഞിനടിയിലായതായും തുടർന്ന് മരിച്ചതായും അവലാഞ്ച് കാനഡ അറിയിച്ചു. ഏകദേശം 170 മീറ്റർ വീതിയും 200 മീറ്റർ നീളവുമുള്ള ഹിമപാതത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ലെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
