Thursday, February 19, 2026

ടെസ്‌ലയും ഫോർഡും ആശങ്കയിൽ!; വാഹന നിർമ്മാണ കരാറിൽ യുഎസ് അന്വേഷണം

വാഷിങ്ടൺ: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറിലെ (CUSMA) വാഹന നിർമ്മാണ നിയമങ്ങളെക്കുറിച്ച് പുതിയ അന്വേഷണം ആരംഭിച്ച് അമേരിക്കൻ ട്രേഡ് കമ്മീഷൻ. വാഹനങ്ങൾ നിർമ്മിക്കാനാവശ്യമായ സാധനങ്ങൾ എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ചുള്ള ചട്ടങ്ങൾ അമേരിക്കയുടെ സാമ്പത്തിക രംഗത്തെയും വിപണിയിലെ മത്സരത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് പരിശോധിക്കാനാണ് ഈ നീക്കം. 2027 ജൂലൈയോടെ ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

നിലവിലുള്ള നിയമപ്രകാരം, അമേരിക്കൻ വിപണിയിൽ നികുതിയിളവ് ലഭിക്കണമെങ്കിൽ ഒരു വാഹനത്തിന്റെ 75% ഭാഗങ്ങളും വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ തന്നെ നിർമ്മിച്ചതാകണം. എൻജിൻ, ബോഡി പാനലുകൾ തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ നിർമ്മാണത്തിൽ വലിയൊരു പങ്ക് അമേരിക്കയിലോ കാനഡയിലോ നടന്നിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഈ കർശനമായ നിയമങ്ങൾ കാരണം പല വാഹന നിർമ്മാതാക്കളും തങ്ങളുടെ വിതരണ ശൃംഖലയിൽ വലിയ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരായിട്ടുണ്ട്.

ജനറൽ മോട്ടോഴ്‌സ്, ടെസ്‌ല, ഫോർഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ കരാർ തുടരണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ വാഹന ഉൽപ്പാദനത്തിന് ഈ കരാർ അത്യാവശ്യമാണെന്നാണ് ഇവരുടെ വാദം. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള വാഹന ഇറക്കുമതി അമേരിക്കൻ കമ്പനികൾക്കും തൊഴിലാളികൾക്കും വെല്ലുവിളിയാകുന്നുണ്ടെന്നും, അതിനാൽ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും വാഹന നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!