Friday, February 20, 2026

മിലാനോ കോർട്ടിന 2026: കാനഡ ഐസ് ഹോക്കി ഫൈനലിൽ

മിലാൻ : മിലാനോ കോർട്ടിന 2026 വിന്‍റർ ഗെയിംസിൽ അപരാജിത കുതിപ്പ് തുടർന്ന് കാനഡ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം കാനഡ പുരുഷ ഐസ് ഹോക്കി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫിൻലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ തകർത്താണ് കാനഡ വിജയം സ്വന്തമാക്കിയത്. ക്വാർട്ടർ ഫൈനലിൽ പരുക്കേറ്റ വെറ്ററൻ ക്യാപ്റ്റൻ സിഡ്നി ക്രോസ്ബി ഇല്ലാതെയാണ് കാനഡ വിജയം ഉറപ്പിച്ചത്. പകുതി സമയം വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന കാനഡ, അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഫൈനലിൽ കാനഡ മിലാനോ സാൻ്റാഗിയുലിയ ഐസ് ഹോക്കി അരീനയിൽ നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്-സ്ലൊവാക്യ സെമിഫൈനൽ മത്സരത്തിലെ വിജയിയെ നേരിടും.

മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഷിയ തിയഡോർ നേടിയ നിർണ്ണായക ഗോൾ കാനഡയ്ക്ക് സമനില നേടിക്കൊടുത്തു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നഥാൻ മക് കിനോൺ നേടിയ ഗോളാണ് കാനഡയുടെ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. അവസാന ഘട്ടം വരെ കാനഡയെ പ്രതിരോധിക്കാൻ ഫിൻലൻഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാനഡയുടെ വേഗതയ്ക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാർക്ക് അടിപതറുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!