Friday, February 20, 2026

വിന്‍റർ ഒളിംപിക്‌സ് വനിതാ ഹോക്കി: കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണം

മിലാൻ: വിന്‍റർ ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ കാനഡയെ അട്ടിമറിച്ച് അമേരിക്ക സ്വർണ്ണ കിരീടം ചൂടി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിലായിരുന്ന അമേരിക്ക, അവസാന നിമിഷങ്ങളിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യു എസ് ടീം വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില തുടർന്നതിനാൽ നടന്ന എക്സ്ട്രാ ടൈമിൽ മേഗൻ കെല്ലറാണ് അമേരിക്കയ്ക്കായി വിജയഗോൾ നേടിയത്.

മത്സരത്തിന്റെ രണ്ടാം പീരിയഡിൽ ക്രിസ്റ്റിൻ ഒനീൽ നേടിയ ഗോളിലൂടെ കാനഡയാണ് ആദ്യം ലീഡ് നേടിയത്. കളിയുടെ ഭൂരിഭാഗം സമയത്തും ഈ ലീഡ് നിലനിർത്താൻ കാനഡയ്ക്ക് സാധിച്ചുവെങ്കിലും, മൂന്നാം പീരിയഡ് അവസാനിക്കാൻ വെറും രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ അമേരിക്കൻ താരം ഹിലരി നൈറ്റ് സമനില ഗോൾ നേടി. ഈ ഗോളോടെ ഒളിംപിക്‌സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകളും (15) പോയിന്റുകളും (33) നേടുന്ന അമേരിക്കൻ താരം എന്ന റെക്കോർഡും ഹിലാരി സ്വന്തമാക്കി. വനിതാ ഹോക്കിയിൽ അമേരിക്ക നേടുന്ന മൂന്നാമത്തെ ഒളിംപിക്‌സ് സ്വർണ്ണമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!