Saturday, February 21, 2026

GCMA സർഗോത്സവം: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഷിക്കാഗോ : ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ (GCMA) സംഘടിപ്പിക്കുന്ന കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 10,11 തീയതികളിൽ ബെൽവുഡ് സിറോമലബാർ ചർച്ചിൽ നടക്കുന്ന കലോത്സവത്തിൽ സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിലായി എഴുപതോളം മത്സരയിനങ്ങളാണ് അരങ്ങേറുക. വിവിധ പ്രായ പരിധികളിൽ ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്സ്, സ്പെഷ്യൽ ഐറ്റംസും ഇൻസ്ട്രുമെന്‍റൽ മ്യൂസിക് വിഭാഗത്തിൽ, ഡ്രംസ്, സ്ട്രിങ്, വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി മത്സരങ്ങൾ വെർച്ച്വൽ ആയാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള ഏതു മത്സരാർത്ഥിക്കും ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും.

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഏതു അമേരിക്കൻ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമുള്ള കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ നിയമാവലികൾ www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർമാരായ സന്തോഷ് കാട്ടൂക്കാരൻ (773.469.5048), ജിജു സ്റ്റീഫൻ (704.433.0584), രൺജിത് ചെറുവള്ളി (312.608.8171), പ്രസിഡൻ്റ് ജിതേഷ് ചുങ്കത് (224.522.9157), IT കോഓർഡിനേറ്റർ സുജിത് കേനോത്ത് (513.846.6901) എന്നിവരുമായി ബന്ധപ്പെടുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!