Saturday, February 21, 2026

ന്യൂബ്രൺസ്വിക് 2026-27 ബജറ്റ് മാർച്ച് 17 ന്

ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക് സർക്കാരിന്‍റെ പ്രീ-ബജറ്റ് കൺസൾട്ടേഷൻ വെള്ളിയാഴ്ച പൂർത്തിയായി. 2026-27 ബജറ്റ് മാർച്ച് 17 ന് അവതരിപ്പിക്കുമെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, വരുമാനം വർധിപ്പിക്കാനും ചെലവ് കുറയ്ക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി. നിലവിൽ പ്രവിശ്യയുടെ കമ്മി 130 കോടി ഡോളറാണെന്ന് ധനമന്ത്രി റെനെ ലെഗസി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഹൈവേ ടോളുകളും ഒപ്പം ഫീസും പെർമിറ്റുകളും വർധിപ്പിക്കുക, സിവിൽ സർവീസ് കുറയ്ക്കുക, 100 ൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകൾ അടച്ചുപൂട്ടുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രീ-ബജറ്റ് കൺസൾട്ടേഷനിൽ ഉയർന്നു വന്നിട്ടുള്ളത്.

അതേസമയം പൊതുജനാഭിപ്രായപ്രകാരം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് സൂസൻ ഹോൾട്ട് അറിയിച്ചു. ഫ്രെഡറിക്ടണിലെ എക്കോൾ സൈൻ്റ്-ആൻ ആൻഡ് സെന്‍റർ കമ്മ്യൂണോട്ടയർ സൈൻ്റ്-ആൻ എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾക്കായി 44 ലക്ഷം ഡോളർ അനുവദിച്ചതായി പ്രീമിയർ സൂസൻ ഹോൾട്ടും വിദ്യാഭ്യാസ മന്ത്രി ക്ലെയർ ജോൺസണും പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!