Saturday, February 21, 2026

ബി സി റെവെൽസ്റ്റോക്കിൽ ഹിമപാതം: സ്കീയർ കൊല്ലപ്പെട്ടു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ റെവെൽസ്റ്റോക്കിനടുത്തുണ്ടായ ഹിമപാതത്തിൽ സ്കീയർ കൊല്ലപ്പെട്ടു. ഈ ആഴ്ച പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ഹിമപാത മരണമാണിത്. വ്യാഴാഴ്ച സെൽകിർക്ക് പർവതനിരകളിൽ ഗൈഡഡ് ടൂറിനിടെയാണ് സംഭവം.

റെവെൽസ്റ്റോക്കിൽ ആസ്ഥാനമായുള്ള ടൂറിങ് കമ്പനി സെൽകിർക്ക് ടാൻജിയേഴ്‌സ് ഹെലി സ്കീയിങ് സംഘടിപ്പിച്ച ഗൈഡഡ് ടൂറിനിടെ സ്കീയർ അബദ്ധത്തിൽ ക്ലാസ് 2 ഹിമപാതത്തിൽപ്പെടുകയായിരുന്നു. മഞ്ഞിനുള്ളിൽ പുതഞ്ഞുപോയ സ്കീയറെ രക്ഷപ്പെടുത്തി റെവെൽസ്റ്റോക്കിലെ ക്വീൻ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മറ്റാർക്കും പരുക്കേറ്റിട്ടില്ല. ഈ ആഴ്ച ബ്രിട്ടിഷ് കൊളംബിയയിൽ ഹിമപാതവുമായി ബന്ധപ്പെട്ട രണ്ടാമത്തെ മരണമാണിത്. ചൊവ്വാഴ്ച, ഫെർണിയിലുണ്ടായ ഹിമപാതത്തിൽ ഒരു സ്നോമൊബൈൽ ഡ്രൈവർ മരിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!