Sunday, February 22, 2026

മെക്സിക്കോയിലെ കനേഡിയൻ വിനോദസഞ്ചാരികൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന്‌ സർക്കാർ

കാൽഗറി: മെക്സിക്കോയിലെ ജാലിസ്കോ പ്രവിശ്യയിൽ സൈന്യവും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള അതിശക്തമായ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളായ കനേഡിയൻ പൗരൻമാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ സർക്കാർ നിർദ്ദേശം. കാൽഗറിയിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ നിലവിൽ പ്യൂർട്ടോ വല്ലർട്ടപോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. മയക്കുമരുന്ന് മാഫിയ തലവൻ എൽമെഞ്ചോ കൊല്ലപ്പെട്ടതിനെത്തുടർന്ന് കാർട്ടൽ അംഗങ്ങൾ നഗരങ്ങളിൽ അക്രമം അഴിച്ചുവിടുന്നതിനെ തുടർന്നാണ്‌ സാഹചര്യം വഷളായത്‌. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ തടഞ്ഞതിനാലും എയർ കാനഡ അടക്കമുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതിനാലും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നൂറുകണക്കിന് സഞ്ചാരികൾ ഹോട്ടലുകളിൽ കുടുങ്ങി.

ഹോട്ടൽ മുറികളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയതായി കാൽഗറിയിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാധ്യമങ്ങളോട്‌ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെടിയൊച്ചകളും സ്ഫോടനശബ്ദങ്ങളും കേൾക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഗ്ലോബൽ അഫയേഴ്സ് കാനഡ മെക്സിക്കോയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. മെക്‌സിക്കോയിലുള്ളവർ കനേഡിയൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. മെക്സിക്കോയിലെ മോശം സാഹചര്യം കണക്കിലെടുത്ത് കാനഡയിലെ കാൽഗറി ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ തുറന്നിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!