Sunday, February 22, 2026

”ബല്ലെ ബല്ലെ” ചെയ്യൂ… വേദിയിലേക്ക് വിളിച്ചുപറഞ്ഞ് അമ്മ; കാനഡയിലെ ബിരുദദാന ചടങ്ങിൻ്റെ വീഡിയോ വൈറൽ

ഒന്റാരിയോ: വിദേശത്തെ പഠനകാലം പൂർത്തിയാക്കി ബിരുദം വാങ്ങാൻ വേദിയിലേക്ക് എത്തിയ മകളോട് പഞ്ചാബി ശൈലിയിൽ ‘ബല്ലെ ബല്ലെ’ ആഘോഷിക്കാൻ വിളിച്ചുപറഞ്ഞ അമ്മയുടെ വീഡിയോ വൈറൽ. കാനഡയിൽ ഉപരിപഠനം പൂർത്തിയാക്കിയ ഗുർസെഹാജ് കൗർ എന്ന ഇന്ത്യൻ യുവതിയുടെ കോൺവൊക്കേഷൻ ചടങ്ങിനിടെയാണ് കൗതുകകരമായ സംഭവം. ഗുർസെഹാജ് തന്റെ ബിരുദ വസ്ത്രമണിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങാനായി വേദിയിലൂടെ നടക്കുമ്പോൾ, സദസ്സിലിരുന്ന അമ്മ ആവേശത്തോടെ വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം. ”ബല്ലെ ബല്ലെ ചെയ്യൂ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ അമ്മ, പിന്നാലെ മകളോടുള്ള സ്നേഹവും പ്രകടിപ്പിച്ചു. അമ്മയുടെ ഈ അപ്രതീക്ഷിത സ്നേഹപ്രകടനം വലിയ ചിരിയും കൈയടിയുമാണ്‌ വേദിയിലുണ്ടാക്കിയത്‌. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഗുർസെഹാജ് ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോയോടൊപ്പം താൻ കടന്നുവന്ന വഴികളെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവെച്ചു: “2020-ൽ 18-ാം വയസ്സിലാണ് ഞാൻ കാനഡയിലേക്ക് വന്നത്‌. ആ യാത്ര എളുപ്പമായിരുന്നോ? ഒരിക്കലുമല്ല. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പക്ഷേ ഓരോ പാഠവും ഓരോ പോരാട്ടവും എന്നെ രൂപപ്പെടുത്തി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇതെല്ലാം വിലപ്പെട്ടതായിരുന്നു.” അതേ സമയം വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. “ജീവിതം വളരെ ചെറുതാണ്, ഇത്തരം മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കണം” എന്നും “ഇങ്ങനെയൊരു അമ്മയെ ലഭിച്ചത് ഭാഗ്യമാണ്” എന്നും ആളുകൾ കുറിച്ചു. വിദേശത്ത് ഒറ്റയ്ക്ക് താമസിച്ചു പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം തന്റെ വിജയത്തിൽ മാതാപിതാക്കൾ കൂടെയുള്ളത് വലിയൊരു അനുഗ്രഹമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!