Sunday, February 22, 2026

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ മുംബൈ സിറ്റി

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പന്ത് തൊടാന്‍ പോലും കൊടുക്കാത്ത നിലവിലെ ചാമ്പ്യന്മാര്‍ക്ക് നിരവധി തവണ ഉന്നംപിഴച്ചതുകൊണ്ട് തോല്‍വി രണ്ട് ഗോളിലൊതുങ്ങി. അഡ്രിയാന്‍ ലൂണയും നോവ സദൂയിയുമെല്ലാം പോയതോടെ തട്ടിക്കൂട്ട് ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഏറെ വൈകി സൈന്‍ ചെയ്ത പുതിയ വിദേശ താരങ്ങളൊക്കെ ഇതുവരെ സെറ്റ് ആയിട്ടില്ല.ഡേവിഡ് കറ്റാല ആദ്യ മത്സരത്തില്‍ രണ്ട് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഇതിന് ഉദാഹരണം.

രണ്ടാം ജയമാണ് മുംബൈ സിറ്റിയുടെ ലക്ഷ്യം. ആദ്യ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സെല്‍ഫ് ഗോളില്‍ കടന്നുകൂടുകയായിരുന്നു മുന്‍ ചാമ്പ്യന്മാര്‍. നേര്‍ക്കുനേര്‍ കണക്കുകളില്‍ മുംബൈക്കാണ് മുന്‍തൂക്കം. 23 മത്സരങ്ങളില്‍ 11 ജയം. ബ്ലാസ്റ്റേഴ്‌സ് ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!